ഡബ്ലിൻ: വടക്കൻ അയർലൻഡ് സെക്രട്ടറി ഡബ്ലിൻ സന്ദർശിക്കും. ഇന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക സന്ദർശനം. ചുമതലയേറ്റതിന് ശേഷം ആദ്യമായിട്ടാണ് സെക്രട്ടറി ക്രിസ് ബ്രയാന്റി ഡബ്ലിനിൽ എത്തുന്നത്.
ഐറിഷ് നീതി മന്ത്രി ജിം ഒ കെല്ലഗനുമായും വിദേശകാര്യമന്ത്രി ഹെലൻ മക്കെന്റിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. ബ്രായാന്റിനൊപ്പം ഡബ്ലിനിലെ ബ്രിട്ടീഷ് അംബാസിഡർ കാര ഓവനും ഉണ്ടാകും. അയർലൻഡും യുകെയും തമ്മിലുള്ള സാമ്പത്തിക- സുരക്ഷാ ബന്ധങ്ങൾ ഊട്ടിഉറപ്പിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം എന്നാണ് സൂചന.
Discussion about this post

