ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ റഹേനി ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ അടച്ചുപൂട്ടും. റോഡ് സുരക്ഷാ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം 18 മുതൽ ഇവിടെ ഡ്രൈവിംഗ് ടെസ്റ്റുകൾ ഉണ്ടായിരിക്കില്ല.
റഹേനിയിൽ നിന്നും ടെസ്റ്റിനായി നിരവധി പേർ അപേക്ഷിച്ചിട്ടുണ്ട്. ഇവർക്ക് ടെസ്റ്റിനായി കില്ലസ്റ്റർ ടെസ്റ്റ് സെന്ററിൽ സൗകര്യമൊരുക്കും. സെപ്തംബർ 21 മുതലായിരിക്കും ഇത്. റഹേനിയിൽ നടത്തിയിരുന്ന എല്ലാ സേവനങ്ങളും അന്ന് മുതൽ കില്ലസ്റ്റർ സെന്റർ ഏറ്റെടുക്കും. റഹേനിയിലെ ടെസ്റ്റ് സെന്ററിനെതിരെ വ്യാപകപരാതികളാണ് ഉയരുന്നത്. ഇവിടെ ടെസ്റ്റിന് അപേക്ഷിച്ചർക്ക് പൂർത്തിയാക്കാൻ ദേശീയ ശരാശരിയുടെ ഇരട്ടി സമയമാണ് കാത്തിരിക്കേണ്ടതായി വരുന്നത്. പഠിതാക്കൾക്ക് ക്ഷണം ലഭിക്കാൻ പോലും ആറ് മസത്തിലധികം കാത്തിരിക്കേണ്ട സാഹചര്യമുണ്ട്. ഇത് ദേശീയ തലത്തിലുള്ള പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇതേ തുടർന്നാണ് റഹേനിയിലെ സെന്റർ അടച്ചുപൂട്ടാൻ ആർഎസ്എ തീരുമാനിച്ചത്.

