ഡബ്ലിൻ: അയർലൻഡിൽ ചൂടുള്ള കാലാവസ്ഥയ്ക്ക് വിരാമം ആകുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് മഴയുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം കനത്ത ചൂടിന് പിന്നാലെയെത്തുന്ന മഴ വലിയ ആശ്വാസമാണ് നൽകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 31 ഡിഗ്രി സെൽഷ്യസ് വരെ ആയിരുന്നു അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച മുതൽ അന്തരീക്ഷം പതിയെ തണുത്തു തുടങ്ങുമെന്നാണ് മെറ്റ് ഐറാന്റെ പുതിയ പ്രവചനം. 17 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അന്തരീക്ഷ താപനില.
Discussion about this post

