കുവൈറ്റ് സിറ്റി : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് കുവൈറ്റിൽ എത്തിയത് . നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. “ഈ നിമിഷം വ്യക്തിപരമായി തനിക്ക് വളരെ സവിശേഷമാണെന്നും , തനിക്ക് മുന്നിൽ മിനി ഇന്ത്യ ഉദിച്ചുയർന്നുവെന്നും “ അദ്ദേഹം കുവൈറ്റിലെ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
‘ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ എൻ്റെ മുന്നിലേക്ക് നോക്കുന്നു. എല്ലാവരുടെയും ഹൃദയത്തിലെ ഒരേ ഒരു പ്രതിധ്വനി ‘ഭാരത് മാതാ കീ ജയ്’ മാത്രമാണ്. നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റിൽ എത്തുന്നത്. ഇന്ത്യയിൽ നിന്ന് ഇവിടെ വരണമെങ്കിൽ 4 മണിക്കൂർ മതി. എന്നാൽ, ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെ വരാൻ 4 പതിറ്റാണ്ടുകൾ വേണ്ടി വന്നു .
ഗുജറാത്തിലെത്തിയ കുവൈറ്റ് വ്യാപാരികൾ എങ്ങനെയാണ് ഗുജറാത്തി പഠിച്ചത്. ലോകപ്രശസ്തമായ മുത്തുകൾ എങ്ങനെയാണ് അവർ നമ്മുടെ വിപണിയിൽ കച്ചവടം ചെയ്തതെന്ന് ഗുജറാത്തിലെ നമ്മുടെ മുതിർന്നവർ ഇപ്പോഴും ഓർക്കുന്നു. കുതിരകളടക്കം മറ്റു പലതും വിതരണം ചെയ്തു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ദീർഘകാല ബന്ധം അങ്ങനെയാണ്.
നൈപുണ്യവും സാങ്കേതികവിദ്യയും നൂതനത്വവും മനുഷ്യശക്തിയും കുവൈത്തിന് ആവശ്യമാണ്. അതുവഴി ബിസിനസിൽ പുതുമകൾ സൃഷ്ടിച്ച് സാമ്പത്തികമായി മുന്നോക്കം വരാൻ കുവൈറ്റ് ആഗ്രഹിക്കുന്നു. അതുപോലെ, ഇന്ത്യ നവീകരണത്തിലും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പുതിയ കുവൈത്തിന് ആവശ്യമായ നൈപുണ്യവും സാങ്കേതിക വിദ്യയും ഇന്നൊവേഷനും മനുഷ്യശേഷിയും ഇന്ത്യയിലുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.