ഡബ്ലിൻ: കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ അയർലൻഡിലെ യെല്ലോ വാണിംഗ് നീട്ടി മെറ്റ് ഐറാൻ. ചൂട് തുടരുന്നതിനാൽ ഞായറാഴ്ച വൈകീട്ടുവരെ യെല്ലോ വാണിംഗ് തുടരും. നേരത്തെ പുറത്തുവിട്ട നിർദ്ദശ പ്രകാരം യെല്ലോ വാണിംഗ് ഇന്നലെ രാത്രി 9 മണിയോടെ അവസാനിക്കുമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അന്തരീക്ഷ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെടും. എന്നാൽ നാളെയും ഇതേ കാലാവസ്ഥ ആയിരിക്കും ഉണ്ടാകുക. ഇതേ തുടർന്നാണ് നാളെ വൈകീട്ടുവരെ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയത്. ബുധനാഴ്ച മുതലാണ് രാജ്യത്ത് ഉയർന്ന താപനിലയെ തുടർന്നുള്ള യെല്ലോ വാണിംഗ് ആരംഭിച്ചത്.
Discussion about this post

