വിക്ലോ: ഐറിഷ് പൗരനെ യുകെയിലെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. വിക്ലോയിലെ ആർക്ലോയിൽ നിന്നുള്ള ഡെറക് ബ്രാഡ്ഷായാണ് മരിച്ചത്. 32 വയസ്സായിരുന്നു. വ്യാഴാഴ്ചയായിരുന്നു കസ്റ്റഡിയിലിരിക്കെ ഇയാൾ കൊല്ലപ്പെട്ടതെന്നാണ് യുകെ പോലീസ് അറിയിക്കുന്നത്.
മുൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിലാണ് ഡെറക് അറസ്റ്റിലായത്. ഹെയ്സിലെ ഹാനോവർ സർക്കിളിൽ താമസിച്ചുവരികയായിരുന്നു ഇയാൾ. ഈ മാസം 11 നാണ് പങ്കാളി ബാർബറ മക്കാന്റെയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇയാൾ അറസ്റ്റിലായത്. ജൂൺ ഒൻപതിന് കാറ്റ്ഫോർഡിലെ വീട്ടിൽ ബാർബറയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Discussion about this post

