തിരുവനന്തപുരം : വൈദ്യുതി ഉപഭോഗം ഗണ്യമായി കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കും.വൈകിട്ട് ഏഴ് മണിക്ക് ശേഷമാകും നിയന്ത്രണം . കെ എസ് ഇ ബിയാണ് ഇക്കാര്യം അറിയിച്ചത്.
ഈയിടെയായി മഴ കുറഞ്ഞതും ചൂട് ഒരേസമയം വർധിച്ചതുമാണ് വൈദ്യുതി ഡിമാൻഡ് ഉയരാൻ കാരണമെന്ന് കെ എസ് ഇ ബി പറയുന്നു. കാലാവസ്ഥാ വ്യതിയാനം മുൻ ദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന വൈദ്യുതി ഉപഭോഗം ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ വർധിപ്പിച്ചിട്ടുണ്ട്.
ഡിമാൻഡിലെ ഈ കുതിച്ചുചാട്ടത്തിന് ആവശ്യമായ അധിക വൈദ്യുതി പവർ എക്സ്ചേഞ്ച് വഴി വാങ്ങാൻ കഴിയുന്നില്ലെങ്കിൽ, ഭാഗിക ലോഡ് ഷെഡിംഗോ നിയന്ത്രിത വൈദ്യുതി നിയന്ത്രണമോ ഏർപ്പെടുത്താതെ മറ്റ് മാർഗങ്ങളില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി.

