ഡബ്ലിൻ ; തീവ്ര ഇസ്ലാമിന്റെ ഭീഷണിയ്ക്കെതിരെ പ്രതിഷേധിക്കാനായി മസ്ജിദിന്റെ പകർപ്പ് തയ്യാറാക്കി അഗ്നിക്കിരയാക്കാൻ ശ്രമം . കോ ടൈറോണിലാണ് സംഭവം.
“നമ്മുടെ അതിർത്തികൾ സുരക്ഷിതമാക്കുക”, “തീവ്ര ഇസ്ലാമിന്റെ ഭീഷണി അവസാനിപ്പിക്കുക” എന്നീ വാക്കുകൾ എഴുതിയ മാതൃക വെള്ളിയാഴ്ച രാത്രി കത്തിക്കുമെന്നാണ് സൂചന. മുൻ വർഷങ്ങളിലും ഇത്തരത്തിൽ വിവാദങ്ങൾ ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം, മൊയ്ഗാഷെലിൽ ബോട്ടിലെ കുടിയേറ്റക്കാരുടെ രൂപങ്ങൾ കത്തിച്ചത് ഏറെ വിവാദമായിരുന്നു. പതാകകൾ, പ്രതിമകൾ, തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ എന്നിവ കത്തിക്കുന്നത് അടുത്തിടെ ഏറെ സംഘർഷങ്ങൾക്കിടയാക്കുന്നുണ്ട്.
Discussion about this post

