ഡബ്ലിൻ ; കോ ലീട്രിമിലെ മെഗാലിത്തിക് ശവകുടീരത്തിൽ നിന്ന് ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങൾക്ക് 5,600 വർഷത്തെ പഴക്കമുണ്ടെന്ന് റിപ്പോർട്ടുകൾ.
1930 ലെ ക്രിസ്മസ് ആഴ്ചയിൽ ലൈസൻസില്ലാത്ത ഖനനത്തിനിടെ കെഷ്കാരിഗന് സമീപമുള്ള ഷീബെഗിൽ നിന്ന് കണ്ടെത്തിയ അസ്ഥികൾ 1931 മുതൽ അയർലൻഡിലെ നാഷണൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
സമീപകാല ഓസ്റ്റിയോആർക്കിയോളജിക്കൽ വിശകലനവും റേഡിയോകാർബൺ ഡേറ്റിംഗും താടിയെല്ല് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ മധ്യകാല നവീനശിലായുഗ കാലഘട്ടത്തിലെ പുരുഷന്റെയും , സ്ത്രീയുടെയുമാണെന്ന് സ്ഥിരീകരിച്ചു.90 വർഷത്തിലേറെയായി അസ്ഥികൾ നാഷണൽ മ്യൂസിയം ഓഫ് അയർലൻഡിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിലാണ് റേഡിയോകാർബൺ ഡേറ്റിംഗ് നടത്തിയത്. പ്രാദേശിക സ്കൂൾ അധ്യാപകനായ ജോൺ ഒ’ഹാരയും അമച്വർ പുരാവസ്തു ഗവേഷകനും ഭൂവുടമയുമായ പീറ്റർ ഒ’കോണലും ചേർന്നാണ് ഒരു നൂറ്റാണ്ട് മുൻപ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

