കോഴിക്കോട്: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എം ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം.
വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് നിലവിൽ ചികിത്സ തുടരുന്നത്. പുതിയ മെഡിക്കൽ ബുള്ളറ്റിൽ രാവിലെ പുറത്തിറങ്ങിയേക്കും.
നേരത്തേ, മുഖ്യമന്ത്രി പിണറായി വിജയൻ എം ടിയുടെ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതി ആരാഞ്ഞിരുന്നു.
Discussion about this post