തിരുവനന്തപുരം : ഇടത് സർക്കാരിന്റെ കാലത്ത് ഒരു കമ്പനി അടച്ച് പൂട്ടണമായിരുന്നെങ്കിൽ സർക്കാരിന്റെ അനുമതി വാങ്ങണമായിരുന്നുവെന്ന് സിപിഎം നേതാവ് വി ശിവൻ കുട്ടി. കോറോ ഹെൽത്തിന്റെ നടപടി രാജ്യത്ത് കേട്ടികേൾവി പോലും ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ലേബർ കോഡിലെ നിയമങ്ങൾ തൊഴിലാളികൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ കഴിഞ്ഞ ഇടതുപക്ഷ സർക്കാർ തയ്യാറായില്ല. തൊഴിലാളികൾക്ക് അനുകൂലമായ നിലപാടാണ് പിണറായി സർക്കാർ സ്വീകരിച്ചിരുന്നത്.വിഷയത്തിൽ മെല്ലപ്പോക്ക് നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്. നിയമവിരുദ്ധമായ നിലപാട് എടുത്ത സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുക്കണം . സംസ്ഥാനത്തെ എല്ലാ ഐടി സ്ഥാപനങ്ങളിലും സിഐടിയു സംഘടന ഉണ്ടാക്കാൻ തീരുമാനിച്ചതായും ശിവൻ കുട്ടി പറഞ്ഞു.
ജീവനക്കാരെ തിരിച്ച് ജോലിയിൽ പ്രവേശിപ്പിക്കാനുള്ള പോരാട്ടമാണിപ്പോൾ നടക്കുന്നത് . ഇടതു സർക്കാരിന്റെ ഒരു സ്ഥാപനത്തിലെ ജീവനക്കാരും ഇങ്ങനെ ഒരു അവസ്ഥ വന്നിട്ടില്ല. ഒരു കമ്പനി അടച്ച് പൂട്ടണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമായിരുന്നു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ കൃത്യമായി ഇടപെടണം . ജീവനക്കാരിൽ ഒരാൾക്ക് പോലും തൊഴിൽ നഷ്ടമാകാൻ പാടില്ല. പരിഹാരം ഉണ്ടാകുന്നതുവരെ സിഐടിയും സമരമുഖത്ത് ഉണ്ടാകും. ലേബർ കോഡ് പ്രകാരമാണ് നടപടി എന്നാണ് കമ്പനി വാദം . എന്നാൽ സർക്കാറിന്റെ മുൻ കൂർ അനുമതി വാങ്ങണം , അത് പാലിക്കപ്പെട്ടിട്ടില്ലെന്നും വി ശിവൻ കുട്ടി പറഞ്ഞു.

