ഡബ്ലിൻ ; ഞായറാഴ്ച ഡൺ ലാവോഘെയറിൽ നടന്ന വെടിവയ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 30 കാരനെ കുറ്റം ചുമത്താതെ വിട്ടയച്ചു. തിങ്കളാഴ്ചയാണ് ആളെ അറസ്റ്റ് ചെയ്തത്.
കിൽ അവന്യൂവിലെ പാട്രീഷ്യൻ പാർക്ക് പ്രദേശത്താണ് വെടിവയ്പ്പ് നടന്നത്. വെടിയേറ്റ 39 കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അതേസമയം ഗാർഡ സാക്ഷികൾക്കായി അപ്പീൽ നൽകുന്നത് തുടരുകയാണ്.ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻസിന് (ഡിപിപി) വേണ്ടി ഫയൽ തയ്യാറാക്കും.
സംഭവത്തെ പറ്റി വിവരം ലഭിക്കുന്നവർ 01 666 5000 എന്ന നമ്പറിൽ ഡൺ ലാവോഘെയറിലെ ഗാർഡ സ്റ്റേഷനിലോ 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലോ ബന്ധപ്പെടണമെന്ന് ഗാർഡ പറഞ്ഞു.
Discussion about this post

