ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ മലയാളിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ തലയിൽ ലാപ്ടോപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഹരിപ്പാട് സ്വദേശിയായ സവാരിയ (22) ആണ് മരിച്ചത്. സംഭവത്തിൽ സഹപാഠിയായ പെരിന്തൽമണ്ണ സ്വദേശിയായ സാദുരെൽ അനാം (23) അറസ്റ്റിലായി.
മൂന്ന് ദിവസം മുമ്പാണ് സംഭവം . കഴിഞ്ഞ വർഷം ഡിസംബറിലാണ് സവാരിയ മെഡിക്കൽ പഠനത്തിനായി ഉസ്ബെക്കിസ്ഥാനിലേക്ക് പോയത്. ഇരുവരും സംസാരിക്കുന്നതിനിടെ പ്രകോപിതനായി ലാപ്ടോപ്പ് ഉപയോഗിച്ച് അനാം സവാരിയയുടെ തലയിൽ അടിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അനാം തന്നെയാണ് സവാരിയയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ അല്പസമയത്തിനുള്ളിൽ തന്നെ സവാരിയ മരണപ്പെട്ടു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് അനാമിനെ കസ്റ്റഡിയിലെടുത്തത്.
സവാരിയയും അനമും അടുത്ത സുഹൃത്തുക്കളാണെന്ന് ബന്ധുക്കൾ പറഞ്ഞു. സവാരിയയുടെ മൃതദേഹം കുടുംബത്തിന് കൈമാറി . നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, ഹരിപ്പാടുള്ള വീട്ടിലേക്ക് കൊണ്ടുവരും.

