ഡബ്ലിൻ: അയർലൻഡിലെ ഏറ്റവും ജനപ്രിയമായ പാർട്ടിയായി ഫിൻ ഗെയ്ൽ. ഏറ്റവും പുതിയ അഭിപ്രാസർവ്വേയാണ് ജനമനസ്സിലെ പാർട്ടിയുടെ സ്ഥാനം വ്യക്തമാക്കുന്നത്. സൺഡേ ഇൻഡിപെൻഡന്റ്/അയർലൻഡ് തിങ്ക്സ് പോളാണ് ഇത് സർവ്വേ നടത്തിയത്.
മുൻ പോളുമായി താരതമ്യം ചെയ്യുമ്പോൾ ഫിൻ ഗെയിലിന്റെ ജനപ്രീതിയിൽ ഒരു പോയിന്റിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. 20 ശതമാനമാണ് ഇപ്പോൾ പാർട്ടിയുടെ ജനപ്രീതി. ഫിയന്ന ഫെയിലിന്റെ ജനപ്രീതിയിൽ ഒരു പോയിന്റ് വർധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെ ജനപ്രീതി 17 ശതമാനമായി. അതേസമയം സിൻ ഫെയ്നിന്റെ ജനപ്രീതിയിൽ ഒരു ശതമാനത്തിന്റെ ഇടിവ് ഉണ്ടായിട്ടുണ്ട്. 19 ശതമാനം ആണ് നിലവിലെ ജനപ്രീതി. സോഷ്യൽ ഡെമോക്രാറ്റ്സിന്റെയും അവോണ്ടുവിന്റെയും ജനപ്രീതി മാറ്റമില്ലാതെ തുടരുകയാണ്.
Discussion about this post

