പാലക്കാട് ; പാഠപുസ്തകങ്ങൾ വാങ്ങാനെത്തിയ ഏഴാം ക്ലാസുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രധാനാധ്യാപകനെതിരെ കേസ് . പാലക്കാട് നഗരത്തിലെ സർക്കാർ യുപി സ്കൂളിലെ പ്രധാനാധ്യാപകനെതിരെയാണ് കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയത്. പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വിദ്യാർത്ഥി പാഠപുസ്തകങ്ങൾ വാങ്ങാൻ സ്കൂളിലെത്തിയപ്പോൾ ഹെഡ്മാസ്റ്റർ ക്ലാസ് മുറിയിലേയ്ക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. വിദ്യാർത്ഥി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴും സമാനമായ രീതിയിൽ അനുചിതമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. പ്രധാനാധ്യാപകന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇപ്പോൾ ഈ ആരോപണങ്ങളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.
Discussion about this post

