മുംബൈ ; നടിമാർ ഉൾപ്പെട്ട പെൺ വാണിഭ സംഘം അറസ്റ്റിൽ. മറാഠി സിനിമകളിൽ പ്രധാനവേഷം ചെയ്യുന്ന നടിയും, ബംഗാളി, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന നടിയും സംഘത്തിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിനിമാ രംഗത്തുള്ള മേയ്ക്കപ്പ്മാനാണ് സംഘത്തിന്റെ തലവനെന്നും പൊലീസ് പറഞ്ഞു. ഇയാൾ പിടിയിലായിട്ടുണ്ട്.
ഗിർഗാവിലുള്ള ഹോട്ടൽ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. ഹോട്ടൽ നടത്തിപ്പുകാർക്ക് സംഘവുമായി ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
Discussion about this post

