ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ . അഞ്ച് ഭീകരർ കൊല്ലപ്പെട്ടു . രണ്ട് സൈനികർക്ക് പരിക്കേറ്റു.
ബുധനാഴ്ച രാത്രി, ജില്ലയിലെ ബേഹിബാഗ് മേഖലയിലെ കദ്ദറിൽ ഭീകരർ ഉള്ളതായി സൂചനകൾ ലഭിച്ചിരുന്നു. തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തി. എന്നാൽ ഇതിനിടെ ഭീകരർ വെടിയുതിർത്തതിനെത്തുടർന്ന് സുരക്ഷാ സേന തിരിച്ചടിച്ചു. പ്രദേശം സേന വളഞ്ഞിരിക്കുകയാണ്.
ഈ മാസം ആദ്യം ജമ്മു കശ്മീരിലെ ദച്ചിഗ്രാം മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തൊയ്ബയുമായി (എൽഇടി) ബന്ധമുള്ള ജുനൈദ് അഹമ്മദ് ഭട്ട് എന്ന ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ഗഗാംഗീർ, ഗന്ദർബാൽ എന്നിവടങ്ങളിലെ പ്രദേശവാസികളെ കൊലപ്പെടുത്തിയ ഭീകരനാണ് ജുനൈദ് അഹമ്മദ് ഭട്ട് .
Discussion about this post