ഡബ്ലിന്‍ : ഫാമിലി സീറ്റിംഗിൽ മാറ്റം വരുത്തി റയാൻ എയർ വിമാനക്കമ്പനി. യു കെ വാച്ച് അന്വേഷണമാരംഭിച്ചതിനെ തുടർന്നാണിത്. ഇനി മുതൽ രക്ഷിതാക്കൾക്കൊപ്പം സഞ്ചരിക്കുന്ന കുട്ടികൾക്ക് സീറ്റ് ഫീസ് ഉണ്ടാകില്ലെന്ന് കമ്പനി വ്യക്തമാക്കി. എന്നാൽ വിമാനക്കൂലി കുട്ടികൾക്കും ബാധകമാണ്.
രണ്ട് മുതൽ 11 വരെ പ്രായമുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നവർ മാൻഡേറ്ററി ഫാമിലി സീറ്റ് റിസർവ് ചെയ്യണമെന്നും , അതിനായി പണം നൽകണമെന്നും മുൻപ് വിമാനക്കമ്പനി ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ചെയ്യുന്നവരുടെ കുട്ടികൾക്ക് മാതാപിതാക്കൾക്ക് സമീപം സീറ്റുകൾ സൗജന്യമായി അനുവദിച്ചിരുന്നു.മാന്‍ഡേറ്ററി ഫാമിലി സീറ്റിനുള്ള ഫീസ് ഓരോ യാത്രയ്ക്കും 9.28യൂറോ ആയിരുന്നു.
ഈ മാസമാദ്യമാണ് കമ്പനിയുടെ ഈ തീരുമാനത്തെ പറ്റി യുകെ നിരീക്ഷണ സമിതിയായ കോമ്പറ്റീഷൻ ആന്റ് മാർക്കറ്റ്സ് അതോറിറ്റി അന്വേഷണം ആരംഭിച്ചത്. പിന്നാലെയാണ് സീറ്റ് ഫീസ് ഈടാക്കില്ലെന്ന പ്രഖ്യാപനം.

