ഡബ്ലിൻ: ഡബ്ലിന്റെ വടക്കൻ മേഖലയിലേക്കുള്ള ട്രെയിൻ സേവനങ്ങൾ പുന:സ്ഥാപിച്ചതായി അധികൃതർ. ഇന്നലെയോടെ സാങ്കേതിക തകരാർ പരിഹരിച്ചുവെന്നാണ് ഐറിഷ് റെയിൽ നൽകുന്ന വിവരം. കഴിഞ്ഞ ദിവസം ട്രെയിൻ ഗതാഗതത്തിൽ ഉണ്ടായ തടസ്സം 20,000 യാത്രികരെ ബാധിച്ചിരുന്നു.
ബുധനാഴ്ച രാവിലെയായിരുന്നു റഹേനി റൂട്ടിൽ സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. ഇതോടെ ഡബ്ലിന്റെ വടക്കൻ മേഖലയിലേക്കുള്ള എന്റർപ്രൈസ്, ഡാർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ തന്നെ സാങ്കേതിക തകരാർ പരിഹരിച്ചുവെന്നാണ് അധികൃതർ അറിയിക്കുന്നത്.
Discussion about this post

