ഡബ്ലിൻ: അയർലൻഡിൽ ഈ വാരത്തിലെ ഏറ്റവും ചൂടേറിയ ദിനം ഇന്ന്. ഇന്ന് ചില ഭാഗങ്ങളൽ അന്തരീക്ഷ താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. അതിനാൽ ഇന്ന് പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കേണ്ടതാണ്.
ചൊവ്വാഴ്ച ആരംഭിച്ച ചൂടുള്ള കാലാവസ്ഥ നാളെ വരെ തുടരും. നിലവിൽ ചൂടിന്റെ പശ്ചാത്തലത്തിൽ ഉയർന്ന താപനിലാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് നാളെ അവസാനിക്കും. രാത്രിയും ഉഷ്ണമേറിയ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക.
Discussion about this post

