മോസ്കോ ; റഷ്യയുടെ ആണവ, സംരക്ഷണ സേനയുടെ തലവൻ ലഫ്റ്റനൻ്റ് ജനറൽ ഇഗോർ കിറിലോവ് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു . മോസ്കോയിലെ ഒരു അപ്പാർട്ട്മെൻ്റ് കെട്ടിടത്തിന് സമീപം സ്കൂട്ടറിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് കിറിലോവും, സഹായിയും കൊല്ലപ്പെട്ടത് .
2017 ഏപ്രിലിൽ റഷ്യയുടെ ആണവ പ്രതിരോധ സേനയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട കിറിലോവ്, യുക്രെയ്നിലെ യുദ്ധത്തിന്റെ പേരിൽ യുകെ, കാനഡ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഉപരോധത്തിന് വിധേയനായിരുന്നു.റിമോട്ട് വഴിയാണ് ബോംബ് പൊട്ടിത്തെറിച്ചത്, ഇതിന് ഏകദേശം 300 ഗ്രാം ടിഎൻടിക്ക് തുല്യമായ ശക്തിയുണ്ടായിരുന്നുവെന്ന് റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു.
യുക്രെയ്നിലെ റഷ്യൻ സൈനിക നടപടികൾക്കിടെ, നിരോധിത രാസായുധങ്ങൾ ഉപയോഗിച്ചതിന് ഇഗോർ കിറില്ലോവിനെതിരേ യുക്രയ്ൻ കോടതി തിങ്കളാഴ്ച ശിക്ഷ വിധിച്ചിരുന്നു.