ന്യൂഡൽഹി ; ലോകപ്രശസ്ത തബല വിദ്വാൻ സാക്കിർ ഹുസൈൻ (73) അന്തരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ഹൃദയ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു . സക്കീർ ഹുസൈൻ്റെ നിര്യാണത്തിൽ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.തബലയെ ലോകപ്രശസ്തിയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഉസ്താദ് സാക്കിർ ഹുസൈൻ .
പ്രശസ്ത തബല വാദകനായ അല്ലാ റഖാറയുടെ മൂത്ത മകനാണ്. 1951 മാർച്ച് 9 ന് മുംബൈയിൽ ജനിച്ച സക്കിർ ഹുസൈൻ ചെറുപ്പം മുതലേ സംഗീത അന്തരീക്ഷത്തിലാണ് വളർന്നത്. പിതാവിൻ്റെ കർശനമായ മാർഗ്ഗനിർദ്ദേശത്തിൽ, സാക്കിർ ഹുസൈൻ മികച്ച പ്രതിഭയായി ഉയർന്നു.
മുംബൈയിലെ മാഹിനിലെ സെൻ്റ് മൈക്കിൾസ് സ്കൂളിൽ പഠിച്ച അദ്ദേഹം ഏഴാം വയസ്സിൽ പൊതുവേദിയിൽ തബല അവതരിപ്പിച്ചു. 12-ാം വയസ്സിൽ അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ മാറ്റുരയ്ക്കാൻ തുടങ്ങി.സെൻ്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് ബിരുദവും നേടി. പ്രമുഖ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം നിരവധി ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിലെ ‘വാനപ്രസ്ഥം’ അടക്കമുള്ള ഏതാനും സിനിമകൾക്കു സംഗീതം നൽകി. പ്രശസ്ത കഥക് നര്‍ത്തകി അന്റോണിയ മിനെക്കോളയാണു ഭാര്യ