അൾസ്റ്റർ: അൾസ്റ്ററിലെ കുട്ടികളുടെ പാർക്കിൽ ഇസ്ലാമിക വിരുദ്ധ ബാനർ വീണ്ടും സ്ഥാപിച്ചു. നേരത്തെ സ്ഥാപിച്ച ബാനർ പിഎസ്എൻഐ ഉദ്യോഗസ്ഥർ നീക്കം ചെയ്തതിന് പിന്നാലെയാണ് ഒരു സംഘം വീണ്ടും സമാന ബാനർ സ്ഥാപിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
മിഡ് അൾസ്റ്റർ ഡിസ്ട്രിക്റ്റ് കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള മൊയ്ഗാഷെലിലെ പ്ലേ പാർക്കിലായിരുന്നു സംഭവം. ഒരു സംഘം പുരുഷന്മാർ മുഖം മൂടി ധരിച്ചെത്തി ബാനർ വീണ്ടും സ്ഥാപിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ്ലീങ്ങൾക്ക് സ്വാഗതമില്ലെന്ന് ആയിരുന്നു ബാനറിൽ എഴുതിയിരുന്നത്.
Discussion about this post

