ഡബ്ലിൻ: എഐയുടെ വരവിനെ തുടർന്നുള്ള തൊഴിൽ നഷ്ടത്തിൽ ഐറിഷ് യുവതയിൽ ആശങ്ക പടരുന്നു. നാഷണൽ യൂത്ത് കൗൺസിൽ ഓഫ് അയർലൻഡ് നടത്തിയ പഠനത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. അടുത്തിടെ ആഗോളതലത്തിൽ എഐയുടെ പേരിൽ മെറ്റ പിരിച്ചുവിടൽ പ്രഖ്യാപിച്ചത് വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്.
തൊഴിൽ പരിസ്ഥിതിയിൽ എഐ ചെലുത്തുന്ന സ്വാധീനത്തിൽ യുവതീ-യുവാക്കൾക്ക് വലിയ ആശങ്കയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ മേഖലയിൽ ഐഐ ഡിജിറ്റൽ വിടവ് വർധിപ്പിക്കുന്നുണ്ടെന്നും ഈ വിഭാഗം അഭിപ്രായപ്പെടുന്നു. 16 ന് വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരും നിരവധിയാണ്.
Discussion about this post

