ഡബ്ലിൻ: ഡബ്ലിനിലെ മലനിരകളിൽ തീപിടിത്തം. അഗ്നിശമന സേനാംഗങ്ങൾ എത്തി സ്ഥലത്ത് തീ അണച്ചു. ഇന്നലെ രാവിലെ മുതലായിരുന്നു തീപിടിത്തം ആരംഭിച്ചത്. തീ നിയന്ത്രണവിധേയം ആക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
പൈപെർസ്ടൗൺ റോഡ് മേഖലയിൽ ആയിരുന്നു തീ പടർന്നത്. ഉടനെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് എത്തി തീ അണയ്ക്കുകയായിരുന്നു. ഈ പ്രദേശം സന്ദർശിക്കുന്നത് ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. പുക കൊണ്ട് പ്രദേശം മൂടിയിട്ടുണ്ട്. അതിനാൽ പ്രദേശവാസികൾ ജനാലകളും വാതിലുകളും അടച്ചിടണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

