തിരുവനന്തപുരം ; വെമ്പായത്തെ ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്ന് വീണ് അഞ്ച് പേർക്ക് പരിക്ക് . നാഗർകോവിൽ സ്വദേശികളായ മനോരതി (54), സീമണി (49) മാലിനി (49) , ശ്യാം ഡാനിയേൽ (14) , റോസ് ( 16) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അഞ്ച് പേരും ഒരേ കുടുംബാംഗങ്ങളാണ് . ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
26 പേർ ജയിന്റ് വീലിൽ ഉണ്ടായിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്കും എസ് യു ടി ആശുപത്രിയിലേയ്ക്കും മാറ്റിയിട്ടുണ്ട്.പാർക്കിലെ ജയിന്റ് വീൽ പൊട്ടി താഴേയ്ക്ക് പതിച്ചായിരുന്നു അപകടം . ഉയർന്ന് പൊങ്ങിയ സമയത്ത് യന്ത്രത്തിന്റെ വെൽഡിംഗ് പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.
Discussion about this post

