ഡബ്ലിൻ: നോർത്ത് ഡൗൺ ബീച്ചിൽ ഉണ്ടായ വംശീയ ആക്രമണത്തിൽ മൂന്ന് പേർ അറസ്റ്റിൽ.28, 23, 21 വയസ്സുള്ള മൂന്ന് പുരുഷന്മാരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും മയക്കുമരുന്നും പോലീസ് പിടിച്ചെടുത്തു.
തിങ്കളാഴ്ച ആയിരുന്നു നോർത്ത്ഡൗൺ ബീച്ചിൽ ആക്രമണം ഉണ്ടായത്. രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. മൂന്ന് പേർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതികൾ ലഹരിയിൽ ആയിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇവർ ബീച്ചിൽ സമയം ചിലവഴിക്കുകയായിരുന്ന യുവാക്കളുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. ഇതിനിടെ വംശീയ അധിക്ഷേപവും നടത്തി. ആക്രമണത്തിൽ മൂന്ന് യുവാക്കൾക്കും പരിക്കേറ്റു. ഇവർ പിന്നീട് ആശുപത്രിയിൽ ചികിത്സതേടി. പ്രതികളെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.
Discussion about this post

