തിരുവനന്തപുരം ; പ്ലസ് ടു പരീക്ഷാഫല പ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന് വന്ന നാക്കുപിഴയെ ട്രോളി സോഷ്യൽ മീഡിയ . ‘ രണ്ട് ലക്ഷത്തി തൊള്ളായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ട് പേർ ‘ ഉപരിപഠനത്തിന് യോഗ്യത നേടിയെന്ന് മന്ത്രി പറഞ്ഞതാണ് ട്രോളിനിടയാക്കിയത്.രണ്ട് ലക്ഷത്തി തൊണ്ണൂറായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ട് പേർ എന്ന് വായിക്കേണ്ടിടത്താണ് നാക്കുപിഴ ഉണ്ടായത്.
ഇത്ര വലിയ സംഖ്യ വായിക്കുമ്പോൾ സാധാരണ ഉണ്ടാകാവുന്ന മിസ്റ്റേക്ക് ആണെങ്കിലും മന്ത്രിയുടെ നാക്കുപിഴ മാത്രം കട്ട് ചെയ്ത് പ്രചരിപ്പിക്കുകയാണ് സോഷ്യൽ മീഡിയ . മുൻപ് തിരുവഞ്ചൂർ രാധാകൃഷ്ണനും, വി ശിവൻ കുട്ടിയ്ക്കുമൊക്കെ ഇത്തരം ട്രോളുകൾ കാണേണ്ടി വന്നിട്ടുണ്ട്.
ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ 77.97 ശതമാനം പേരാണ് വിജയിച്ചത് . മുൻ വർഷത്തേക്കാൾ 0.16 ശതമാനം അധികമാണ് വിജയം. 2,90,398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പെൺകുട്ടികളുടെ വിജയശതമാനം കൂടിയിട്ടുണ്ട്. 86.69 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയ ശതമാനം 68.41 ശതമാനം മാത്രമാണ്. 4,52,437 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത് . അടുത്ത മാസം സേ പരീക്ഷ എഴുതാൻ അവസരമുണ്ടാകും.

