തിരുവനന്തപുരം ; കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ കെ എസ് യു – എസ് എഫ് ഐ തർക്കത്തിൽ പ്രതികരണവുമായി കെ എസ് യു മുൻ പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ . ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റും , എം പി യുമായ എ എ റഹീം പറഞ്ഞതേ തനിക്ക് എസ് എഫ് ഐ കാരോടും പറയാനുള്ളൂ എന്നാണ് രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .
‘ SFI ക്കാരോടാണ്
ആ റഹീം പറഞ്ഞത് തന്നെ പറയാൻ ഒള്ളു,
അടങ്ങി ഇരിക്കണം.
നന്നായി രാഷ്ട്രീയം പറയുക, നന്നായി സംവദിക്കുക, നന്നായി പ്രതികരിക്കുക, നന്നായി പ്രതിഷേധിക്കുക.
അല്ലാതെ നിയമം കയ്യിൽ എടുത്ത് പണ്ട് വിജയനുള്ള കാലത്തെ ഗുണ്ടായിസവുമായി ഇറങ്ങിയാൽ അടക്കി ഇരുത്താൻ ഇവിടെ ഒരു സർക്കാറുണ്ട്, ജനങ്ങളുടെ സർക്കാർ…
അടങ്ങി ഇരിക്കണം..‘ എന്നാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് .
എസ് എഫ് ഐ – കെ എസ് യു പ്രവർത്തകർ കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം നഗരമധ്യത്തിലെ റോഡിൽ ഏറ്റുമുട്ടിയിരുന്നു. സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ ആണ് കൂടുതൽ സീറ്റുകൾ നേടിയത് . മൂന്ന് സീറ്റുകളാണ് കെ എസ് യുവിന് ലഭിച്ചത് . സെനറ്റിലേയ്ക്ക് എസ് എഫ് ഐയും, കെ എസ് യുവും ജയിച്ചു. വിജയാഹ്ലാദവുമായി ബന്ധപ്പെട്ട് സർവകലാശാല ആസ്ഥാത്തുണ്ടായ തർക്കങ്ങളാണ് നഗരവീഥിയിലെ ഏറ്റുമുട്ടലിൽ കലാശിച്ചത് . തുടർന്ന് വിദ്യാർത്ഥികളെ പിരിച്ചു വിടാൻ പൊലീസ് ജനപീരങ്കി ഉപയോഗിക്കുകയും, ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.

