ഡബ്ലിൻ: ഒലിവർ ബോണ്ട് ഫ്ളാറ്റുകളിലെ അടിയന്തിര അറ്റകുറ്റപ്പണികൾക്കായി അധിക ധനസഹായം ലഭ്യമാക്കും. ചൊവ്വാഴ്ച ഭവന മന്ത്രി ജെയിംസ് ബ്രൗണിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമായി. ഇതോടെ ദീർഘകാലമായുള്ള താമസക്കാരുടെ ആവശ്യമാണ് പൂർത്തീകരിക്കുന്നത്.
ഫ്ളാറ്റിന്റെ അറ്റകുറ്റപ്പണികൾക്കായി ധനസഹായം വേണമെന്ന് നേരത്തെ തന്നെ ഡബ്ലിൻ സിറ്റി കൗൺസിൽ ഭവന വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് വകുപ്പ് നിരസിക്കുകയായിരുന്നു. നിരന്തരമായ ആവശ്യം ഉയർന്നതോടെ ധനസഹായം നൽകാൻ വകുപ്പ് തീരുമാനിക്കുകയായിരുന്നു.
Discussion about this post

