ഡബ്ലിൻ: അയർലൻഡിൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ ഡബ്ലിൻ സെൻട്രലിൽ സോഷ്യൽ ഡെമോക്രാറ്റ്സിന്റെ ഡാനിയേൽ എന്നിസാണ് ലീഡ് ചെയ്യുന്നത്. എന്നിസിന് 19.6 ശതമാനം വോട്ടുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. 17.1 ശതമാനം വോട്ടുകളുമായി സിൻ ഫെയ്നിന്റെ ജാനിസ് ബോയ്ലൻ രണ്ടാം സ്ഥാനത്തുണ്ട്.
ഗാൽവേ വെസ്റ്റിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഫിൻ ഗെയ്ലിന്റെ സീൻ കെയ്നും ഇൻഡിപെൻഡന്റ് അയർലൻഡിന്റെ നോയൽ തോമസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നോയൽ തോമസ് 20.2 ശതമാനം വോട്ടുകൾ നേടിയിട്ടുണ്ട്. സീൻ കെയ്നിന് 19.9 ശതമാനം വോട്ടുകൾ ഇതുവരെ ലഭിച്ചു. 11.8 ശതമാനം വോട്ടുകൾ നേടി ലേബർ പാർട്ടിയുടെ ഹെലൻ ഒഗ്ബു ഇവർക്ക് പിന്നിലുണ്ട്.

