ചെന്നൈ : സഖ്യത്തിന്റെ ബലത്തിൽ വീണ്ടും തമിഴ്നാട്ടിൽ അധികാരത്തിലെത്താൻ ഡിഎംകെയ്ക്ക് സാധിക്കില്ലെന്ന് തമിഴക വെട്രികഴകം പ്രസിഡന്റും നടനുമായ വിജയ് . പാർട്ടി ജനറൽ സെക്രട്ടറി ആദവ് അർജുന ഡോ.ബി.ആർ അംബേദ്കറെ കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വിജയ്.
ചിലർ സഖ്യത്തിന്റെ കണക്കുകൂട്ടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ് . എന്നാൽ 2026 നിയമസഭ തെരഞ്ഞെടുപ്പോടെ ഈ സഖ്യം പൂജ്യമായി മാറും . തമിഴ്നാടിന്റെ നന്മയ്ക്കായി ജനങ്ങളെ സ്നേഹിക്കുന്ന സർക്കാർ വരണമെന്നും വിജയ് അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തുള്ള ജനങ്ങൾക്ക് അടിസ്ഥാന സൗകര്യമോ സംരക്ഷണമോ നൽകാത്ത സർക്കാരിന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തിരിച്ചടിയാകും. അന്നത്തോടെ അവരുടെ സഖ്യത്തിന്റെ കണക്ക് പൂജ്യമായി മാറും.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന സർക്കാരാണ് അധികാരത്തിൽ വരേണ്ടത്. തമിഴ്നാട്ടിൽ പലയിടങ്ങളിലും നടക്കുന്ന സംഭവവികാസങ്ങൾ സാമൂഹികനീതിക്കും സമത്വത്തിനും എതിരാണ്. ഇതിന് മാറ്റം വരണം. ഇക്കാലത്ത് അംബേദ്കർ ജീവിച്ചിരുന്നുവെങ്കിൽ തല കുനിക്കുമായിരുന്നു. ഇതിന് മാറ്റമുണ്ടാകണം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന സർക്കാർ വരണം. – വിജയ് ആവശ്യപ്പെട്ടു