ഡബ്ലിനിൽ 200,000 യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ 40 വയസ്സുള്ള പുരുഷനെയും സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ താരയുടെ ഭാഗമായി ഡബ്ലിനിൽ പരിശോധന നടത്തിയിരുന്നു .
ഏകദേശം 175,000 യൂറോ വിലമതിക്കുന്ന സംശയിക്കപ്പെടുന്ന ആൽപ്രാസോലം ഗുളികകളും 23,000 യൂറോ വിലമതിക്കുന്ന കഞ്ചാവും പിടിച്ചെടുത്തു. ഇന്നലെ ഫിംഗ്ലാസിൽ നടന്ന പരിശോധനയിൽ ക്രാക്ക് കൊക്കെയ്ൻ, ഡയമോർഫിൻ, കഞ്ചാവ്, ആൽപ്രാസോലം ഗുളികകൾ എന്നിവയും പിടിച്ചെടുത്തു. ഏകദേശം 97,000 യൂറോ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് ഇവിടെ നിന്ന് പിടികൂടിയത് . ഇത് കൂടാതെ പണവും ആറ് മൊബൈൽ ഫോണുകളും കണ്ടെത്തി.
40 വയസ്സുള്ള രണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും ഇവിടെ നിന്ന് അറസ്റ്റ് ചെയ്ത് പടിഞ്ഞാറൻ ഡബ്ലിനിലെ ഗാർഡ സ്റ്റേഷനിലേയ്ക്ക് മാറ്റി.

