ഡബ്ലിൻ ; കുടിയേറ്റക്കാരെക്കുറിച്ചുള്ള മുൻ പ്രധാനമന്ത്രി ബെർട്ടി അഹേർണിന്റെ അഭിപ്രായങ്ങൾ അസ്വസ്ഥത ഉളവാക്കുന്നതാണെന്ന് ഐറിഷ് മുസ്ലീം പീസ് ആൻഡ് ഇന്റഗ്രേഷൻ കൗൺസിൽ .
ഇത്തരം പരാമർശങ്ങൾ “എല്ലാ കുടിയേറ്റക്കാർക്കും അസ്വസ്ഥതയും അരോചകവും” ആകുന്നുവെന്ന് ഇസ്ലാമിക് സെന്റർ ഓഫ് അയർലൻഡിന്റെ ചീഫ് ഇമാം ഷെയ്ഖ് ഡോ. ഉമർ അൽ-ഖാദ്രി പറഞ്ഞു.
ആർടിഇയുടെ ഡ്രൈവ്ടൈമിൽ സംസാരിക്കുകയായിരുന്നു ഡോ. അൽ-ഖാദ്രി. “അയർലൻഡ് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പരസ്യമായും സത്യസന്ധമായും ചർച്ച ചെയ്യേണ്ടത് പ്രധാനമാണെങ്കിലും, മുഴുവൻ സമൂഹങ്ങളെയും ബലിയാടുകളാക്കുന്ന ഇത്തരം വാചാടോപങ്ങൾ നാം ഒഴിവാക്കണം. ഇത്തരം പരാമർശങ്ങൾ ആശങ്കയുണ്ടാക്കുന്നു . കൂടാതെ ഐറിഷ് സമൂഹം നിലകൊള്ളുന്ന ബഹുമാനത്തിന്റെയും ഉൾപ്പെടുത്തലിന്റെയും മൂല്യങ്ങളെ അവ ദുർബലപ്പെടുത്തുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും “ അദ്ദേഹം പറഞ്ഞു.
അയർലൻഡിലേയ്ക്ക് മുസ്ലീങ്ങളും,ആഫ്രിക്കക്കാരുമെത്തുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് ബെര്‍ട്ടി അഹെണ് പറയുന്ന വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ രംഗത്തും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത് .

