മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു. പാറപ്പുറത്ത് ഇരുന്നവര്‍ക്കാണ് മിന്നലേറ്റത്. സിയാദ്(18), ഫഹദ്(19),റഹീസ്(20),ബഹാത്ത്(18) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പന്തല്ലൂർ കുന്നിലെ വ്യൂപോയിന്റിൽ വച്ചാണ് അപകടം.
പാറപ്പുറത്ത് കാറ്റുകൊള്ളാനാണ് ഏഴംഗസംഘം ഇവിടെയെത്തിയത് . ഇതിനിടെയാണ് ഇടിമിന്നലേറ്റത്. ഇവരെ ഉടൻ തന്നെ ചികിത്സയ്ക്കായി മഞ്ചേരിയിലെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും നാലുപേരെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇടിമിന്നലേറ്റ ഉടനെ യുവാക്കൾ കുഴഞ്ഞുവീണുവെന്നും തുടർന്ന് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ അവരെ ആശുപത്രിയിലേക്ക് മാറ്റി എന്നുമാണ് റിപ്പോർട്ടുകൾ.
മങ്കടയിലെ വെള്ളില മേഖലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പന്തല്ലൂർ വ്യൂപോയിന്റ്, നാട്ടുകാരും വിനോദസഞ്ചാരികളും പതിവായി സന്ദർശിക്കുന്ന സ്ഥലമാണ്. ഇന്ന് ഉച്ചകഴിഞ്ഞത് മുതൽ മലപ്പുറം ജില്ലയിലുടനീളം കനത്ത മഴ റിപ്പോർട്ട് ഉണ്ടായിരുന്നു.

