ഡബ്ലിൻ: ഡബ്ലിനിൽ ആന്റി അബോർഷൻ റാലി നടന്നു. ഡബ്ലിൻ നഗരത്തിൽ നടന്ന പരിപാടിയിൽ നിരവധി പേരാണ് പങ്കുകൊണ്ടത്. സ്ത്രീകൾക്കൊപ്പം കുട്ടികളും പുരുഷന്മാരും പരിപാടിയിൽ പങ്കാളികളായി.
ഡബ്ലിനിലെ സെന്റ് സ്റ്റീഫൻസ് ഗ്രീനിൽ നിന്നാണ് റാലി ആരംഭിച്ചത്. മോൾസ്വർത്ത് സ്ട്രീറ്റിൽ റാലി അവസാനിച്ചു. ഗർഭഛിദ്രം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളിൽ മാറ്റം കൊണ്ടുവരണമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്തവർ അറിയിച്ചു. പ്ലക്കാർഡുകളും ബാനറുകളും കയ്യിലേന്തിയായിരുന്നു പ്രതിഷേധം.
Discussion about this post

