ചെന്നൈ : തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട് കനക്കുമ്പോൾ നടി തൃഷാ കൃഷ്ണൻ തിരുപ്പതി ദർശനത്തിനെത്തി. കഴിഞ്ഞ ദിവസം തന്നെ തിരുപ്പതിയിൽ എത്തിയ തൃഷ ഇന്ന് രാവിലെ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി .
സുപ്രപദ സേവയിലും പങ്കെടുത്തു. ഇന്നലെ തന്നെ താൻ തിരുപ്പതിയിലേക്ക് പോകുകയാണെന്ന് തൃഷ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്നു.ജന്മദിനത്തോടനുബന്ധിച്ചാണ് താരം എത്തിയതെന്നാണ് റിപ്പോർട്ടുകൾ.
നിരവധി പേർ തൃഷയ്ക്ക് ജന്മദിനാശംസകൾ നേർന്നിരുന്നു. ക്ഷേത്രത്തിലെത്തിയ തൃഷയോട് ആ ഒരു ആരാധകൻ പറഞ്ഞു, ” ഇന്ന് ഫലം നമ്മുടെ ഭാഗത്താണ് .” എന്ന് പറയുന്നതിന്റെയും തൃഷ പുഞ്ചിരിച്ചുകൊണ്ട് കടന്നുപോകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അതേസമയം തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് ഫലം ടിവികെയ്ക്ക് അനുകൂലമാകാനാണ് തൃഷയുടെ പ്രാർത്ഥനയെന്ന മട്ടിലാണ് കമന്റുകൾ.

