ഡബ്ലിൻ: അയർലൻഡിൽ ഇലക്ട്രിക് കാറുകളുടെ വിൽപ്പന വർധിച്ചു. കാറുകളുടെ വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 110 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനവില വർധനവ് ആളുകൾ വ്യാപകമായി ഇലക്ട്രിക് കാറുകൾ തിരഞ്ഞെടുക്കാൻ കാരണം ആയിട്ടുണ്ട്. അതേസമയം ഡീസൽ കാറുകളുടെ വിൽപ്പന 30 ശതമാനം കുറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ ഇന്ധന പ്രതിസന്ധിയുണ്ടാകുമോയെന്ന് ഭയന്ന് ആളുകൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയിരുന്നു. ഡീസൽ, പെട്രോൾ വാഹനങ്ങളിൽ നിന്നുള്ള ആളുകളുടെ മാറ്റം ദ്രുതഗതിയിൽ ആയിരുന്നു. ഈ വർഷം ഇതുവരെ, പ്ലഗ്-ഇൻ കാറുകൾ – ഇലക്ട്രിക് വാഹനങ്ങൾ അല്ലെങ്കിൽ പ്ലഗ്-ഇൻ ഹൈബ്രിഡുക (PHEV-IÄ) ളുടെ വിൽപ്പന എന്നത്പുതിയ കാർ വിൽപ്പനയുടെ 37 ശതമാനമാണ്. ഇതേസമയം പെട്രോളിന് 21 ശതമാനവും ഡീസലിന് 13 ശതമാനവുമാണ്. .

