ഡബ്ലിൻ: മെയ് മാസത്തിലെ ബാങ്ക് അവധി വാരാന്ത്യത്തിൽ കൂടുതൽ യാത്രികരെ പ്രതീക്ഷിച്ച് ഡബ്ലിൻ വിമാനത്താവളം. കൂടുതൽ യാത്രികരെ വരവേൽക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു.
വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ചവരെയാണ് വാരാന്ത്യ ബാങ്ക് അവധി. ഈ വേളയിൽ ഏകദേശം 4,65,000 യാത്രികർ വിമാനത്താവളത്തിലൂടെ കടന്ന് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം 1,10,000 ലധികം സഞ്ചാരികളെ അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്.
Discussion about this post

