ഡബ്ലിന്‍ : സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ നൈജീരിയന്‍ സ്വദേശി ഒലാറ്റുണ്ടെ സലാവെ(47) തൊഴില്‍ രഹിത വേതനം കൈപ്പറ്റാന്‍ ആഴ്ച തോറും ഡബ്ലിനിലെത്തിയിരുന്നെന്ന് വെളിപ്പെടുത്തല്‍.
സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് എല്ലാ ആഴ്ചയും ജോബ് സീക്കേഴ്സ് അലവന്‍സ് പേയ്മെന്റുകള്‍ വാങ്ങാനായി ഇയാൾ അയര്‍ലൻഡിൽ എത്തിയത്. .എന്നാല്‍ ഇയാള്‍ക്ക് അതിന് അര്ഹതയുണ്ടായിരുന്നില്ലെന്നാണ് ഗാർഡ കണ്ടെത്തിയിരിക്കുന്നത് .8,04,000 യൂറോയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് ഒലാറ്റുണ്ടെ സലാവെ.
ലണ്ടനില്‍ താമസിച്ചിരുന്ന ഇയാളെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തി വ്യാഴാഴ്ചയാണ് ഗാര്‍ഡ നാഷണല്‍ ഇക്കണോമിക് ബ്യൂറോ അറസ്റ്റ് ചെയ്തത്.ഡബ്ലിന്‍ ജില്ലാ കോടതിയില്‍ ജഡ്ജി മിഷേല്‍ ഫിനാന്റെ മുമ്പാകെ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചു.

