ഡബ്ലിൻ: ഫ്രാൻസ് വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് യാത്രയിൽ ഇളവ് നൽകി ഫ്രഞ്ച് അധികൃതർ. ഇനി മുതൽ എയർപോർട്ട് ട്രാൻസിറ്റ് വിസയില്ലാതെ ഇന്ത്യൻ പൗരന്മാർക്ക് യാത്ര ചെയ്യാം. അയർലൻഡ് മലയാളികൾക്കുൾപ്പെടെ ഗുണകരമായ തീരുമാനമാണ് ഫ്രഞ്ച് അധികൃതരിൽ നിന്നും ഉണ്ടായിരിക്കുന്നത്.
അയർലൻഡിൽ നിന്നും നേരിട്ട് വിമാന സർവ്വീസ് ഇല്ലാത്തതിനാൽ ഫ്രാൻസ് വഴി കണക്ടിംഗ് വിമാനത്തിൽ യാത്ര ചെയ്യുന്നവർ അനവധിയാണ്. ഇവർക്കും കോർക്കിൽ നിന്നും ഡബ്ലിനിൽ നിന്നും പാരിസ് വഴി ഇന്ത്യയിലേക്ക് സർവ്വീസ് നടത്തുന്ന എയർ ഫ്രാൻസ് പോലുള്ള വിമാനങ്ങളെ ആശ്രയിക്കുന്നവർക്കും പുതിയ തീരുമാനം ഏറെ ഗുണകരമാണ്.
Discussion about this post

