ഡബ്ലിൻ: രണ്ടര പതിറ്റാണ്ടിനിപ്പുറം വീണ്ടും ചായ സൽക്കാരത്തിനൊരുങ്ങി പ്രമുഖ ഗായകൻ ഡാനിയേൽ ഒ ഡോണലും ഭാര്യ മജെല്ലയും. ജൂലൈ 28 ന് ഡൊണഗലലെ മീൻബനാടിലുള്ള വസതിയിലാണ് ദമ്പതികൾ പ്രത്യേക ചായ സൽക്കാരം നടത്തുന്നത്. 26 വർഷങ്ങൾക്ക് ശേഷമാണ് ഡാനിയേലും മജെല്ലയും ചേർന്ന് വിരുന്നൊരുക്കുന്നത്.
ചാരിറ്റിയായ റിലേ ഫോർ ലൈഫിന് പിന്തുണയ്ക്കുകയാണ് ചായ സൽക്കാരത്തിന്റെ ലക്ഷ്യം. 1990 കളിൽ ഇവരുടെ ചായ സൽക്കാരങ്ങൾ ലോകപ്രശസ്തി പിടിച്ചുപറ്റുകയും ആയിരക്കണക്കിന് ആരാധകരെ ആകർഷിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് 2000 ൽ ഇവർ ഇത് അവസാനിപ്പിക്കുകയായിരുന്നു.
Discussion about this post

