ഡബ്ലിൻ: അയർലൻഡിന്റെ സാമ്പത്തികരംഗം സ്തംഭനാവസ്ഥയിലേക്കെന്ന് വ്യക്തമാക്കി ഐറിഷ് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസ്. രാജ്യത്ത് പണപ്പെരുപ്പം വർധിക്കും. ഈ വർഷം അവസാനിക്കുന്നതിന് മുൻപ് പണപ്പെരുപ്പം 6.7 ശതമാനത്തിലേക്ക് ഉയരുന്നതിന് രാജ്യം സാക്ഷിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐറിഷ് സാമ്പത്തികരംഗത്തിന്റെ ഭാവി പരിശോധിക്കുന്ന റിപ്പോർട്ട് സർക്കാർ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ എണ്ണവിലയിൽ വലിയ വർധനവ് ഉണ്ടാകുമെന്ന പ്രവചനം ഉൾപ്പെടുന്നു. ഈ വർഷം എണ്ണവില ബാരലിന് 130 ഡോളറാണ്. 2027 ൽ ഇത് ശരാശരി 125 ഡോളറായി ഉയരുന്ന സാഹചര്യം ഉണ്ടാകും. ഊർജ്ജ വിതരണത്തിൽ നീണ്ടു നിൽക്കുന്ന തടസ്സത്തിന്റെ പശ്ചാത്തലത്തിലാണ് ധനവകുപ്പിന്റെ ഈ വിലയിരുത്തൽ.

