താരദമ്പതികളായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും വിവാഹമോചനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി .ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ . കഴിഞ്ഞ ദിവസം മകൾ ആരാധ്യ ബച്ചന്റെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് ഐശ്വര്യ റായ് പങ്കുവച്ച ചിത്രങ്ങളിൽ അഭിഷേക് ബച്ചനെ കാണാതായതോടെ വീണ്ടും അഭ്യൂഹങ്ങൾ വന്നു . ഇപ്പോഴിതാ ഈ അഭ്യൂഹങ്ങളിൽ പ്രതികരിക്കുകയാണ് അമിതാഭ് ബച്ചൻ. തന്റെ ബ്ലോഗിലൂടെയാണ് അമിതാഭ് ബച്ചന്റെ പ്രതികരണം.
തന്റെ കുടുംബത്തെ കുറിച്ച് അധികം സംസാരിക്കാറില്ലെന്നാണ് ബച്ചൻ പറയുന്നത് . എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അസത്യമാണ് . കുടുംബം എന്നത് തന്റെ സ്വകാര്യതയാണ്. പലരും ചോദ്യചിഹ്നമിട്ടാണ് തന്റെ കുടുംബത്തെ കുറിച്ച് വാർത്തകൾ പ്രചരിപ്പിക്കുന്നത് . ഈ വാർത്തകളുമായി ബന്ധപ്പെട്ടിരിക്കുന്നവരെ ഇത് എങ്ങനെ ബാധിക്കുന്നു എന്ന് കൂടി എല്ലാവരും ചിന്തിക്കണം.
ഊഹാപോഹങ്ങൾ എല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്. ഇവയ്ക്കൊന്നും സ്ഥിരീകരണമില്ല. അസത്യങ്ങളാണ് പ്രചരിക്കുന്നത് . ഒരു ഉറപ്പുമില്ലാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നത് . ചോദ്യചിഹ്നത്തോടൊപ്പം എരിവും , പുളിയുമുള്ള അസത്യങ്ങൾ പ്രചരിപ്പിക്കുന്നു .‘ എന്നും അമിതാഭ് ബച്ചൻ എക്സിൽ കുറിച്ചു.