ശബരിമല : ശബരിമലയിൽ വെർച്വൽ ക്യൂ 80,000 ആയി ഉയർത്തുന്നതിൽ എതിർപ്പില്ലെന്ന് ദേവസ്വം ബോർഡ് . ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് തീരുമാനം . ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് വന്നെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യൽ കമ്മീഷണൽ നൽകിയ റിപ്പോർട്ടാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. വെർച്വൽ ക്യൂ വഴി 80,000 ആയി ഉയർത്തുന്നതിൽ എതിർപ്പില്ലെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും. നിലവിൽ വെർച്വൽ ക്യൂ വഴി എത്തുന്നത് 70,000 ഭക്തരാണ്. തത്സമയ ബുക്കിങ് 10,000 പേർക്കുമാണ് അനുവദിക്കുന്നത്.
നിലവിൽ ഈ മാസം 30 വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായിട്ടുണ്ട്. ഇക്കാര്യവും സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ തീര്‍ഥാടനകാലത്ത് ഒരുദിവസംപോലും 80,000 പേര് എത്തിയിട്ടില്ല. പരമാവധിപ്പേര്‍ വന്നത് 18-നാണ്. 75,959 പേര്.ഏറ്റവും കുറവ് തീർത്ഥാടകരുടെ എണ്ണമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച 52,223 പേരാണ് ദർശനത്തിനെത്തിയത്. സ്പോട്ട് ബുക്കിങ് വഴി 2350 പേരും ദർശനത്തിനെത്തി.
ഓൺലൈൻ ബുക്കിംഗ് സൈറ്റിൽ നീക്കുമ്പോൾ തീർത്ഥാടനത്തിന് നിറയെ ആക്കാറുണ്ട് . എന്നാൽ ദർശനത്തിന് തീരെ തിരക്കില്ല . ഇങ്ങനെ വന്നാൽ ഈ തീർത്ഥാടനകാലത്ത് അയ്യപ്പ ദർശനം നടത്തണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേർക്ക് അത് ലഭിക്കാതെയാകും. അതേസമയം ഇന്ന് പുലർച്ചെ ദർശനത്തിനെത്തിയവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.