മോഹൻലാൽ സംവിധായകനാകുന്ന ബറോസിന്റെ വിർച്വൽ ത്രി ഡി ട്രെയിലർ പുറത്തിറങ്ങി. ലോകസിനിമയിൽ തന്നെ അത്ഭുതമാകുമെന്ന് ഉറപ്പിക്കുന്ന തരമാണ് ട്രെയിലർ. ദൃശ്യവിസ്മയം പകർന്ന് പ്രേക്ഷകരെ മറ്റൊരു ലോകത്ത് എത്തിക്കുന്ന ട്രെയിലറാണിത് .
മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്.
സിനിമാസ്വാദകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതാണ് ട്രെയിലറിലെ ഓരോ സീനും. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. . ക്രിസ്തുമസ് സമ്മാനമായി ഡിസംബർ 25-നാണ് ബറോസ് തിയേറ്ററുകളിലെത്തുന്നത്.മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങളായ മഞ്ഞിൽ വിരിഞ്ഞ പൂക്കളും മണിച്ചിത്രത്താഴും റിലീസ് ചെയ്ത അതേ ദിവസമാണ് ബറോസും എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.സന്തോഷ് ശിവനാണ് ഛായാഗ്രഹണം . മാർക്ക് കിലിയനാണ് പശ്ചാത്തല സംഗീതം.