തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ . തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണിത് .
തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട ,കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത് .
തെക്ക് കിഴക്കൻ അറബിക്കടലിനും, ലക്ഷദ്വീപിനും മുകളിലായും ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത അഞ്ച് ദിവസവും കേരളത്തിൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്.തുടർന്ന് തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങും.
Discussion about this post