ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ വർഷം ജനപ്രിയമായ പേരുകൾ പുറത്തുവിട്ട് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ). സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഏറ്റവും പ്രചാരം നേടിയ ആൺ കുട്ടിയുടെ പേര് റിയാൻ എന്നായിരുന്നു. ലില്ലി ആയിരുന്നു ഏറ്റവും പ്രചാരം നേടിയ പെൺകുട്ടിയുടെ പേര്.
നേരത്തെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ആൺകുട്ടിയുടെ പേര് എന്നത് ജാക്ക് ആയിരുന്നു. എന്നാൽ റിയാന്റെ വരവോട് കൂടി ജാക്ക് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. നോഹ, ജെയിംസ്, ഒയിസിൻ എന്നീ പേരുകളാണ് തുടർച്ചയായ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്.
പെൺകുട്ടികളുടെ ജനപ്രിയ പേരുകളിൽ രണ്ടാമതായി ഉള്ളത് ഹവ്വയാണ്. ഫിയദ്, ഗ്രേസ്, സാഡീ എന്നീ പേരുകൾക്കാണ് തുടർന്നുള്ള സ്ഥാനങ്ങൾ.

