ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ജാഫർ എക്സ്പ്രസ് ലക്ഷ്യം വച്ച് ബലൂച് റിപ്പബ്ലിക്കൻ ഗാർഡ്സ് . സിന്ധിലെ ശിക്കാർപൂരിനടുത്തുള്ള റെയിൽവേ ട്രാക്കിലാണ് ബിആർജി സ്ഫോടനം നടത്തിയത് . ക്വറ്റയിൽ നിന്ന് റാവൽപിണ്ടിയിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസിന്റെ മൂന്ന് ബോഗികളാണ് പാളം തെറ്റിയത്.
ബലൂച് റിപ്പബ്ലിക്കൻ ഗാർഡ്സ് (ബിആർജി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം വരെ ഇത്തരം ആക്രമണങ്ങൾ തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ജാഫർ എക്സ്പ്രസ് ട്രെയിനിനെ തങ്ങളുടെ കമാൻഡോകൾ ലക്ഷ്യമിട്ടതായി ബിആർജി പിന്നീട് പ്രസ്താവനയും ഇറക്കി.
‘ ശിക്കാർപൂരിനും ജേക്കബാബാദിനും ഇടയിലുള്ള സുൽത്താൻ കോട്ട് പട്ടണത്തിൽ ഐഇഡി സ്ഥാപിച്ച് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പൊട്ടിത്തെറിച്ചു. പാകിസ്ഥാൻ സൈനികർ യാത്ര ചെയ്യുന്നതിനാലാണ് ട്രെയിൻ ലക്ഷ്യമിട്ടത്. സ്ഫോടനത്തിൽ നിരവധി സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രെയിനിന്റെ നിരവധി കോച്ചുകൾ പാളം തെറ്റി” എന്നും ബലൂച് റിപ്പബ്ലിക്കൻ ഗാർഡുകൾ പറഞ്ഞു.

