ന്യൂഡൽഹി ; ഇന്ത്യയിലെത്തിയ യുഎസ് ദേശീയ രഹസ്യാന്വേഷണ ഏജൻസി മേധാവി തുളസി ഗബ്ബാർഡിന് തുളസിമാല സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി . ഒപ്പം പ്രയാഗ്രാജ് മഹാകുംഭമേളയിൽ നിന്ന് കൊണ്ടുവന്ന ഗംഗാജലം നിറച്ച കലശവും പ്രധാനമന്ത്രി അദ്ദേഹം സമ്മാനിച്ചു.
സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അധ്യക്ഷതയിലുള്ള യോഗങ്ങളിലും ന്യൂഡൽഹിയിൽ വിവിധ ലോകനേതാക്കൾ പങ്കെടുക്കുന്ന സമ്മേളനത്തിലും തുളസി ഗബ്ബാർഡ് പങ്കെടുക്കും.പ്രധാനമന്ത്രി മോദിയെയും പ്രസിഡന്റ് ട്രംപിനെയും നല്ല സുഹൃത്തുക്കളായി വിശേഷിപ്പിച്ച തുളസി ഗബ്ബാർഡ്, പൊതുവായ ലക്ഷ്യങ്ങളും പങ്കിട്ട താൽപ്പര്യങ്ങളും എങ്ങനെ ശക്തിപ്പെടുത്താമെന്നതിലാണ് ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പറഞ്ഞു.
തുളസി ഗബ്ബാർഡുമായുള്ള കൂടിക്കാഴ്ചയിൽ ഖാലിസ്ഥാൻ വിഷയമാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉന്നയിച്ചത്. അമേരിക്കയിൽ ഇന്ത്യയ്ക്കെതിരെ ഖാലിസ്ഥാൻ ഭീകരർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം തുളസി ഗബ്ബാർഡിനോട് ആവശ്യപ്പെട്ടു.
തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ജീവിതത്തിലെ നല്ലതും ചീത്തയുമായ സമയങ്ങളിൽ ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവദ് ഗീതയിൽ അർജുനന് നൽകിയ ജ്ഞാനം താൻ എപ്പോഴും ഓർക്കുമെന്നും തുളസി ഗബ്ബാർഡ് പറഞ്ഞു.